Skip to main content

Posts

Showing posts from June, 2021

ചൊവ്വയിൽ മഴ മേഘങ്ങൾ

ചൊവ്വയിൽ മഴ മേഘങ്ങൾ ,ശാസ്ത്രലോകം അമ്പരപ്പിൽ ! നാസയുടെ Curiosity Rover ചൊവ്വാഗ്രഹത്തിൽ 60 കിലോമീറ്റർ ഉയരത്തിലായി മഴമേഘങ്ങൾ കണ്ടെത്തി യിരിക്കുന്നു എന്നതാണ് അത്ഭുതകരമായ ഏറ്റവും പുതിയ വാർത്ത. ഈ മേഘങ്ങളിൽ ജലാംശവും ഐസും ഉണ്ടെന്ന കണക്കുകൂട്ടലുകൾ ശക്തമാകുന്നത് സൂര്യാസ്തമയശേഷമുള്ള അവയുടെ തിളക്കം മൂലമാണ്. ദുർലഭമായ ഈ മേഘങ്ങൾ എവിടെനിന്നും വന്നു എന്നതാണിപ്പോഴത്തെ കാതലായ ചോദ്യം. മേഘങ്ങളുടെ നിരവധി ബ്ളാക്ക് ആൻഡ് വൈറ്റ്, കളർ ചിത്രങ്ങൾ ക്യൂറിയോസിറ്റിയുടെ ക്യാമറകൾ പകർത്തിയിട്ടുണ്ട്. 2021 മാർച്ച് 21 നാണ്  ( March 19, 2021, 3,063rd Martian day) ഈ മേഘച്ചിത്രങ്ങൾ Curiosity Rover ക്യാമറകൾ പകർത്തിയത്. ചൊവ്വയിലെ ഗേൽ ക്രേറ്ററിനു മുകളിലാണ് ഇവ കാണപ്പെട്ടത്. ഇപ്പോൾ ചൊവ്വയിൽ തണുപ്പുകാലമല്ല. അതുതന്നെയാണ് ഈ മേഘങ്ങളെപ്പറ്റിയുള്ള കൂടുതൽ പഠനത്തിന് ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുന്ന ഘടകവും.എന്തായാലും ഈ പുതിയ അറിവുമൂലം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ വലിയ ഉത്സാഹത്തിലാണ്. ക്യൂറിയോസിറ്റി അയച്ച ചിത്രങ്ങളിൽ നടത്തിയ ഗവേഷണത്തിൽ കാണപ്പെട്ട മേഘപാളികളിൽ ഐസ് ക്രിസ്റ്റലുകൾ സൂര്യപ്രകാശത്തിൽ പല നിറങ്ങളിൽ തിളങ്ങുന്നതായും ...